കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിന്റെ പ്രൊഫസറും മേധാവിയുമായ ഡോ. സുനിൽ പി എസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസത്തിന്റെ ഗവണിങ് കൗൺസിലിൽ അംഗമായി നിയമിതനായി.
മുംബൈ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം, കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമാണ്. ......
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ 15-കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ചിക്കമഗളൂരു ജില്ലയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിനടുത്തുള്ള വ്യൂപോയിന്റ് പരിസരത്ത് നിന്ന് കാണാതായതിനെ തുടർന്ന് മൂന്നുദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ......
ദോഹ: മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയിലേക്കുള്ള ഇന്ധന ലഭ്യത തടസ്സമില്ലാതെ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ദോഹയിലെത്തി. അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക സന്ദർശനം.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം തടസ്സപ്പെട്ട എൽ.എൻ.ജി (LNG), എൽ.പി.ജി (LPG) വിതരണം പുനഃസ്ഥാപിക്കുക.ഖത്തറിലെ ഊർജ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഇറക്കുമതിയിലെ തടസ്സങ്ങൾ നീക്കുക.ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ ബന്ധം കൂടുതൽ ശക്തമാക്കുക.എന്നിവയാണ് മന്ത്രിയുടെ ദോഹസന്ദർശനത്തിന്റെ ലക്ഷ്യം.ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ഖത്തറിലെ പ്ലാന്റുകൾക്കുണ്ടായ സാങ്കേതിക തകരാറുകളും കാരണം മാർച്ചിൽ ഇന്ത്യയിലേക്കുള്ള ഇന്ധന വരവ് കുറഞ്ഞിരുന്നു. ......
തിരുവനന്തപുരം: പരിക്കേറ്റ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് വോട്ടറെ തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറുടെ നടപടി വിവാദമാകുന്നു. ഇടതു കൈയ്യിലെ ചൂണ്ടുവിരൽ മുറിവേറ്റ് തുന്നിക്കെട്ടിയതിനാൽ മഷി പുരട്ടാൻ കഴിയില്ലെന്നും, അതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥൻ്റെ നിലപാട്. ......
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക (ആദ്യപാദം): സൂര്യൻ ജന്മരാശിയിൽ. മനസ്സിൽ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടാം.......
കർണാടകം: ബാഗൽകോട്ട്, ദാവൺഗെരെ സൗത്ത് എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമാധാനപരമായി നടന്നെങ്കിലും അടിയൊഴുക്കുകളെ കുറിച്ചുള്ള സംശയം ബാക്കിനിൽക്കുകയാണ്.രണ്ടും കോൺഗ്രസ്സിന്റെ സിറ്റിംഗ് മണ്ഡലങ്ങളാണ്. എച്ച് വൈ മെറ്റി, ശാമനൂർ ശിവശങ്കരപ്പ എന്നീ മുതിർന്ന എംഎൽഎമാരുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ......
മലപ്പുറം: മുസ്ലിംലീഗിന് ഉപമുഖ്യമന്ത്രി പദവിക്ക് യോഗ്യതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. സി.എച്ച്.......
തിരുവനന്തപുരം: രാജ്യത്തെ നീതിന്യായ വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സുപ്രീം കോടതി മുതൽ താഴെത്തട്ടിലുള്ള കോടതികളിൽ വരെ ന്യായാധിപന്മാരുടെ കുറവ് വലിയ തോതിൽ അനുഭവപ്പെടുകയാണ്. ......
വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു വ്യക്തിപരമായ ബന്ധവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് വ്യക്തമാക്കി. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും അവർ നിഷേധിച്ചു. ......
ദോഹ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിക്ക് വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും ഐക്യദാർഢ്യ സന്ദേശങ്ങൾ ലഭിച്ചു. മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാൻ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം സന്ദേശങ്ങളിൽ നേതാക്കൾ ഊന്നിപ്പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരും പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും ഷെയ്ഖ് ഖലീഫയ്ക്ക് സന്ദേശങ്ങൾ അയച്ചവരിൽ ഉൾപ്പെടുന്നു. ......